പി.കെ ശശിക്ക് എതിരായ പരാതിയിൽ സിപിഎം സംസ്ഥാന സമിതി തീരുമാനം എടുത്തേക്കും

Jaihind Webdesk
Wednesday, November 14, 2018

P.K-Sasi-MLA

പി.കെ ശശി എം.എൽ.എക്ക് എതിരെ ഉള്ള ലൈംഗിക പീഡന പരാതിയിൽ ഈ മാസം 23 ന് സിപിഎം തീരുമാനം എടുത്തേക്കും. ഈ മാസം 23 ന് സിപിഎം സംസ്ഥാന സമിതി യോഗം ചേരും. 27ന് നിയമസഭാ സമ്മേളനം ചേരും മുമ്പ് പരാതി പരിഹരിക്കാനാണ് നീക്കം

ഒരു ദിവസത്തേക്കാണ് സംസ്ഥാന സമിതി യോഗം ചേരുന്നത്. അതിന് മുമ്പ് സംസ്ഥാന സെക്രട്ടറിയേറ്റ് ചേരും. പി.കെ ശശിക്ക് എതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നൽകിയ ലൈംഗിക പീഡന പരാതി അന്വേഷിക്കുന്ന പാർട്ടി കമ്മീഷൻ റിപ്പോർട്ട് സെക്രട്ടറിയേറ്റ് ചർച്ച ചെയും.  എ.കെ ബാലൻ പി.കെ ശ്രീമതി എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ.

ശശിക്ക് എതിരെ ഉള്ള പരാതിയിൽ പാലക്കാട്ടെ പാർട്ടിയിൽ നിലനിൽക്കുന്ന വിഭാഗിയതയാണ് പരാതിക്ക് പിന്നിലെന്നാണ് കമ്മീഷന്‍റെ വിലയരിത്തൽ. ഈ സാഹചര്യത്തിൽ പരാതിക്ക് പിന്നിൽ പ്രവർത്തിച്ചവർക്ക് എതിരെയും നടപടി ഉണ്ടായ്ക്കും. ശശിക്ക് എതിരെ നടപടി ഉണ്ടായില്ലെങ്കിൽ നിയമസഭയിൽ പ്രതിരോധത്തിലാകുമെന്ന് സി.പി.എം വിലയിരുത്തുന്നു. ജനപ്രതിനിധിയായ ശശിക്ക് എതിരെ കടുത്ത നടപടി ഉണ്ടാകാൻ സാധ്യത ഇല്ല. അച്ചടക്ക നടപടി പ്രഫസനമാക്കി മാറ്റുമെന്നാണ് സുചന

https://www.youtube.com/watch?v=NIT19cwzE7g