ജലീലിനെ സംരക്ഷിക്കാൻ സിപിഎം വർഗീയത ഇളക്കിവിടുന്നു : രമേശ്‌ചെന്നിത്തല

സ്വർണ്ണക്കള്ളക്കടത്ത് കേസ് ചർച്ച ചെയ്യാതിരിക്കാന്‍ കോടിയേരി വർഗീയത പറയുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ചോദ്യം ചെയ്യലിനായി മന്ത്രി കെ.ടി ജലീല്‍ തലയില്‍ മുണ്ടിട്ട് പോയതിനെയും ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ജലീലിന്‍റെ രാജിയിൽ കുറഞ്ഞ ഒന്നും പ്രതിപക്ഷത്തിന് സ്വീകാര്യമല്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

പച്ചക്ക് വര്‍ഗ്ഗീയത പറയുന്ന പാര്‍ട്ടിയായി സി പി എം മാറിയിരിക്കുന്നു. വര്‍ഗ്ഗീയത ഇളക്കിവിട്ടുള്ള സിപിഎം പ്രചാരണങ്ങള്‍ ബിജെപിയെ കേരളത്തില്‍ ശക്തിപ്പെടുത്താനുള്ള നീക്കമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അഴിമതി അന്വേഷിക്കണ്ട എന്ന് പറയുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ആരോപണങ്ങളില്‍ അന്വേഷണം നടത്തുമെന്നും പ്രതിപക്ഷ തോവ് തിരുവനന്തപുരത്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ലഹരി മരുന്ന് കേസില്‍ സ്വന്തം മകന്‍ കുടുങ്ങുമെന്ന് ഭയന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വര്‍ഗ്ഗിയത ഇളക്കി വിടുന്നത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ബിജെപിക്ക് അനുകൂലമായ സാഹചര്യമൊരുക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നത്. അവസരം കിട്ടുമ്പോഴൊക്കെ മുഖ്യമന്ത്രിയും വര്‍ഗ്ഗീയത ഇളക്കി വിടുന്നു. പച്ചക്ക് വര്‍ഗ്ഗീയത പറയുന്ന പാര്‍ട്ടിയായി സി പി എം മാറിയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ജലീലിന്‍റെ രാജിയില്‍ കുറഞ്ഞൊന്നും പ്രതിപക്ഷത്തിന് സ്വീകാര്യമല്ല. അഴിമതിക്ക് കൂട്ട് നില്‍ക്കാത്ത ഉദ്യോഗസ്ഥരെ ഒന്നൊന്നായി സ്ഥലം മാറ്റകയാണ്. അഴിമതി അന്വേഷിക്കണ്ട എന്ന് പറയുന്ന സര്‍ക്കാരാണിത്. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ആരോപണങ്ങളില്‍ അന്വേഷണം നടത്തും. ഇന്നലെ തിരുവനന്തപുരത്ത് പോലീസ് നടത്തിയത് എംഎല്‍എമാരെ കൊല്ലാനുള്ള നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റുകളുടെ എണ്ണം സര്‍ക്കാര്‍ കുറക്കുകയാണ്. ഒരു ലക്ഷം ടൈസ്റ്റുകള്‍ എങ്കിലും ദിവസവും കുറഞ്ഞത് ചെയ്യേണ്ടതുണ്ട്. സര്‍ക്കാരിന്‍റെത് കൊവിഡ് വ്യാപിപ്പിക്കുന്ന നടപടിയാണ് എന്നു അദ്ദേഹം ആരോപിച്ചു.

https://www.facebook.com/JaihindNewsChannel/videos/366309561426575/

Comments (0)
Add Comment