കോഴിക്കോട്ട് മാവോയിസ്റ്റ് കേസ് എൻഐഎ ഏറ്റെടുത്തതിൽ പ്രതിഷേധവുമായി സിപിഎം

Jaihind News Bureau
Tuesday, December 24, 2019

കോഴിക്കോട്ട് മാവോയിസ്റ്റ് കേസ് എൻഐഎ ഏറ്റെടുത്തതിൽ പ്രതിഷേധവുമായി സിപിഎം. കേരള പോലീസ് ചാര്‍ജ് ചെയ്ത കേസ് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് എന്‍ഐഎ യെ ഏല്‍പ്പിച്ചത് പ്രതിഷേധാര്‍ഹമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സംസ്ഥാന സര്‍ക്കാരുമായി ആലോചന പോലും നടത്താതെ കേസ് എന്‍ഐഎയെ ഏല്‍പ്പിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ നടപടി പ്രതിഷേധാര്‍ഹമാണ്. ഇത് ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ പ്രസ്താവനയില്‍ പറയുന്നു.