രാജ്യത്ത് 24 മണിക്കൂറിനിടെ 2,58,089 പേർക്ക് കൊവിഡ്; അതിതീവ്ര വ്യാപനത്തില്‍ നേരിയ കുറവ്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,58,089 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,13,444 ടെസ്റ്റുകളാണ് നടത്തിയത്. ഇതോടെ ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം നിലവിൽ 16,56,341 ആയി.

ഇന്ത്യയില്‍ ഒമിക്രോൺ കേസുകളുടെ എണ്ണം 8,209 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.65% ആണ്. 24 മണിക്കൂറിനിടെ 1,51,740 പേർ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 3,52,37,461 ആയി. രോഗമുക്തി നേടിയവരുടെ നിരക്ക് 94.27% ആണ്. ഇതുവരെ 157.20 കോടി ഡോസ് വാക്‌സിനാണ് രാജ്യത്ത് നൽകിയത്. രാജ്യത്തെ ഒമിക്രോൺ കേസുകളുടെ എണ്ണം 8,209 ആയി. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 19.65% ആയി.

ഒറ്റ ദിവസം 385 മരണങ്ങളാണ്  സ്ഥിരീകരിച്ചത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 19.65 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 14.41 ശതമാനവുമാണ്. ആകെ ഒമിക്രോൺ കേസുകൾ 8,209 ആയി. ഇതുവരെ രാജ്യത്താകെ 156.76 കോടി വാക്സീൻ ഡോസുകളാണ് വിതരണം ചെയ്തത്.

അതേസമയം ഇന്ത്യയിലെ അതിതീവ്ര കൊവിഡ് വ്യാപനത്തിൽ നേരിയ കുറവെന്ന് സൂചനയുണ്ട്. ജനുവരി 7 മുതൽ 13 വരെയുള്ള ആഴ്ചയിലെ കണക്കുപ്രകാരം, വൈറസിന്‍റെ വ്യാപനശേഷിയായ ആർ വാല്യു 2.2 ആയി കുറഞ്ഞു. തൊട്ടു മുമ്പത്തെ ആഴ്ച ഇത് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കായ 4 ആയിരുന്നു. മറ്റ് പ്രതിരോധ മാർഗങ്ങളില്ലെങ്കിൽ ശരാശരി എത്ര പേർക്കു വരെ സമ്പർക്കം വഴി രോഗം വരാമെന്ന അനുമാനമാണ് ആർ വാല്യു. ഇതനുസരിച്ച് കൊവിഡ് പിടിപെട്ട ഓരോരുത്തരിൽ നിന്നും മറ്റു 4 പേർക്കു കൂടി രോഗം പകരാം. എന്നാൽ പുതിയ കണക്കനുസരിച്ച്  ഒരാളിൽ നിന്ന് 2.2 പേർക്ക് എന്ന നിരക്കിലാണ് നിലവില്‍ വൈറസിന്‍റെ വ്യാപനം.

Comments (0)
Add Comment