ബഹ്‌റൈനിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; മരിച്ചത് കണ്ണൂർ സ്വദേശി പോൾ സോളമൻ

Jaihind News Bureau
Thursday, June 11, 2020

മനാമ : ബഹ്‌റൈനിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു.  പൊലീസ് മ്യൂസിക് ബാൻഡിലെ സീനിയർ മ്യൂസീഷ്യനും കണ്ണൂർ ചാലാട് സ്വദേശിയുമായ പോൾ സോളമൻ (61) ആണ് മരണമടഞ്ഞത്. ഒരാഴ്ച മുമ്പാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ബഹ്‌റൈൻ ഡിഫെൻസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.