മന്ത്രി കെ.കെ ശൈലജയുടെ ബിബിസി അഭിമുഖം വിവാദത്തില്‍; വ്യാപക ട്രോളും വിമര്‍ശനവും

Jaihind News Bureau
Tuesday, May 19, 2020

 

സംസ്ഥാനത്തിന്‍റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് അന്താരാഷ്ട്ര മാധ്യമമായ ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലെ മന്ത്രി കെ.കെ ശൈലജയുടെ ‘ഗോവ’ പരാമര്‍ശം വിവാദത്തില്‍. ഗോവ കേന്ദ്രഭരണ പ്രദേശമാണെന്നായിരുന്നു മന്ത്രി അഭിമുഖത്തില്‍ പറഞ്ഞത്. ഇതിനു പിന്നാലെ പരാമര്‍ശം  വിവാദമാകുകയും വ്യാപക വിമര്‍ശനങ്ങള്‍ക്കും    ട്രോളുകള്‍ക്കും വഴിവെക്കുകയുമായിരുന്നു.

മന്ത്രിയുടെ  പരാമര്‍ശത്തിനെതിരെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും രംഗത്തെത്തി. ഗോവ കേന്ദ്രഭരണപ്രദേശമല്ലെന്നും ഇന്ത്യയുടെ ഭാഗമാണെന്നും അദ്ദേഹം ബിബിസിയുടെ വീഡിയോ അടക്കം പങ്കുവെച്ച് ട്വീറ്റ് ചെയ്തു. കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ ഒരാള്‍ ഗോവയില്‍ നിന്നും ചികിത്സ തേടി എത്തിയതാണെന്ന മന്ത്രിയുടെ പരാമര്‍ശത്തേയും അദ്ദേഹം വിമര്‍ശിച്ചു.  മന്ത്രി പറഞ്ഞ കൊവിഡ് രോഗി ഗോവയില്‍ നിന്നല്ലെന്നും ഗോവയില്‍ കൊവിഡ് ചികിത്സക്ക് സൗകര്യമില്ലാത്തതിന്‍റെ  പേരില്‍ ഒരാളും കേരളത്തിലേക്ക് പോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.