കെ.കെ മഹേശന്‍റെ മരണം : വെള്ളാപള്ളിക്കും തുഷാറിനുമെതിരെ കേസെടുക്കാൻ നിർദ്ദേശം

Jaihind News Bureau
Monday, December 21, 2020

എസ്.എൻ.ഡി.പി.യോഗം നേതാവ് കെ.കെ.മഹേശന്‍റെ മരണത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകൻ തുഷാറിനുമെതിരെ കേസ് എടുക്കാൻ കോടതി നിർദ്ദേശം. ആലപ്പുഴ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെതാണ് നിർദ്ദേശം. വെള്ളാപ്പള്ളിയ്ക്കും മകനുമെതിരെ കത്തെഴുതിവെച്ചശേഷമാണ് കണിച്ചുകുളങ്ങര യൂണിയന്‍ ഓഫീസില്‍ കെ.കെ.മഹേശന്‍ തൂങ്ങിമരിച്ചത്. മഹേശന്‍റെ ഭാര്യ നൽകിയ ഹർജിയിലാണ് നടപടി. കേസിൽ വെള്ളാപ്പള്ളി ഒന്നും തുഷാർ രണ്ടും പ്രതികളാണ്.

കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്നു കെ.കെ മഹേശൻ