യു.ഡി.എഫ് സർക്കാരിന്‍റെ മറ്റൊരു പദ്ധതിക്ക് കൂടി സാക്ഷാത്കാരം; കോട്ടൺഹിൽ ഗേൾസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഇനി ഹൈടെക്| VIDEO STORY

2014ൽ യു.ഡി.എഫ് സർക്കാരിന്‍റെ കാലത്ത് ആരംഭിച്ച മറ്റൊരു പദ്ധതി കൂടി യാഥാർത്ഥ്യമാകുന്നു. ഏഷ്യയിലെ  തന്നെ ഏറ്റവും കൂടുതൽ പെൺകുട്ടികൾ പഠിക്കുന്ന  തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹൈസ്‌കൂൾ ഹൈടെക് ആയി മാറുകയാണ്. ആർട്ട്ഗ്യാലറിയും ആർകൈവ് റൂമുമടക്കം അത്യാധുനിക സൗകര്യങ്ങളാണ് സ്‌കൂളിൽ ഒരുക്കിയിരിക്കുന്നത്. സർക്കാർ സ്കൂളിനെ ഹൈടെക്ക് ആക്കാനുള്ള  പദ്ധതിക്കായി 18 കോടി രൂപ അനുവദിച്ചത് കഴിഞ്ഞ യു.ഡി എഫ് സർക്കാരായിരുന്നു.

മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിട്ട കെട്ടിടമാണ് ഇന്ന് ആർട്ട് ഗ്യാലറിയും ആർക്കൈവ് റൂമും അടക്കം അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. മികച്ച വിദ്യാഭ്യാസം നൽകുകയും ഉയര്‍ന്ന വിജയശതമാനം കൈവരിക്കുകയും ചെയ്യുന്ന സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് കോട്ടൺഹിൽ സ്കൂളിന്‍റെ ക്ഷേമപ്രവർത്തനങ്ങൾക്കായി മുൻകൈയെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് മുൻ ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രിയും  സ്ഥലം എം എൽ എ യുമായ വി എസ് ശിവകുമാറും പറഞ്ഞു.

ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്നു നിലകളിലായാണ് അത്യാധുനിക കെട്ടിടം പണികഴിപ്പിച്ചിട്ടുള്ളത്. ആദ്യ നിലയിൽ ഫ്രണ്ട് ഓഫീസും ,പ്രിൻസിപ്പൽ റൂമും,വിശാലമായ ലോബിയും. സ്‍മാർട് റൂമുകൾക്കു പുറമേ അഞ്ച് കമ്പ്യൂട്ടർ ലാബുകൾ. മറ്റു നിലകളിൽ ക്ലാസ്സ് റൂമുകളും,വിശാലമായ ലാബുകളും.കോൺഫറൻസ് ഹാളും, പാൻട്രിയും ആധുനിക രീതിയിൽ ഒരുക്കിയിട്ടുണ്ട്. മൂന്നു കോർട്ട് യാർഡുകളും സ്‌കൂളിന്‍റെ പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. അതേസമയം തലസ്ഥാനത്ത് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന പല പദ്ധതികളും യു.ഡി എഫ് സർക്കാർ തുടങ്ങി വച്ചതാണെന്ന വസ്തുത  ഇടത് സർക്കാരിന് മറച്ചു വയ്ക്കാനാകില്ല.

 

https://www.youtube.com/watch?v=JjeRhWKNDpY

Comments (0)
Add Comment