പചകവാതകത്തിനും വിലകൂട്ടി ; വാണിജ്യ സിലിണ്ടറിന് വർധിപ്പിച്ചത് 80 രൂപ

രാജ്യത്ത് പാചകവാതക വില കൂട്ടി. ഗാർഹിക സിലിണ്ടറുകൾക്ക് 25.50 രൂപ വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് വർധിപ്പിച്ചത് 80 രൂപയാണ്. കൊച്ചിയിൽ ഗാർഹിക സിലിണ്ടറിന് പുതിയ വില 841.50 രൂപ. വാണിജ്യ സിലിണ്ടറിന് പുതുക്കിയ വില 1550 രൂപയാണ്. പുതുക്കിയ നിരക്ക് ഇന്ന് പ്രാബല്യത്തില്‍ വരും.

മാര്‍ച്ച് ഒന്നിനാണ് ഇതിന് മുന്‍പ് പാചകവാതക വില കൂട്ടിയത്. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപക്ക് മുകളിലാണ് അന്നും കൂട്ടിയത്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില കോവിഡ് പ്രതിസന്ധി കാലത്ത് കുറച്ചിരുന്നു. ഇപ്പോള്‍ വീണ്ടും 80 രൂപ കൂട്ടിയിരിക്കുകയാണ്.

പെട്രോള്‍, ഡീസല്‍ വില വര്‍ധന ജനങ്ങള്‍ക്ക് ഇരുട്ടടി ആവുന്നതിനിടെയാണ് പാചകവാതക വിലയും വര്‍ധിപ്പിച്ചത്. കോവിഡും ലോക്ക്ഡൌണും കാരണം ദുരിതത്തിലായ ജനങ്ങളുടെ നടുവൊടിക്കുകയാണ് ഇന്ധനവില വര്‍ധന.

 

Comments (0)
Add Comment