രാജസ്ഥാന്‍ നഗരസമിതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം ; 620 സീറ്റുകള്‍ നേടി അധികാരത്തില്‍

Jaihind News Bureau
Monday, December 14, 2020

ന്യൂഡല്‍ഹി : രാജസ്ഥാനില്‍ നഗരപ്രാദേശിക സമിതികളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം. 620 സീറ്റുകളില്‍ പാര്‍ട്ടി വിജയിച്ചു. 50 നഗരപ്രാദേശിക സമിതികളിലെ 1775 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്.

തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 548 സീറ്റുകള്‍ മാത്രമാണ് സ്വന്തമാക്കാനായത്. സ്വതന്ത്രര്‍ 595 സീറ്റുകള്‍ സ്വന്തമാക്കി. ബി.എസ്.പി ഏഴുസീറ്റിലും സി.പി.ഐ.യും സി.പി.എമ്മും രണ്ടുസീറ്റിലും രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി (ആര്‍.എല്‍.പി.) ഒരുസീറ്റിലും വിജയിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. 7249 സ്ഥാനാര്‍ഥികള്‍ മത്സരിച്ച തിരഞ്ഞെടുപ്പില്‍ 14.32 ലക്ഷം പേരാണ് വോട്ടുചെയ്തത്.