യെദ്യൂരപ്പയുടെ യഥാര്‍ത്ഥ ഡയറി പുറത്ത് വിട്ട് കോണ്‍ഗ്രസ്

Jaihind Webdesk
Monday, April 15, 2019

യെദ്യൂരപ്പയുടെ യഥാര്‍ത്ഥ ഡയറി പുറത്ത് വിട്ട് കോണ്‍ഗ്രസ്. ബിജെപി നേതാക്കള്‍ക്ക് കോഴ നല്‍കിയത് സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തിയ ഡയറിയാണ് പുറത്ത് വിട്ടത്. ഇതിന്‍റെ പകര്‍പ്പ് നേരത്തെ കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു.  മുഖ്യമന്ത്രി പദത്തിനായാണ് കോഴ നല്‍കിയത്.   യഥാര്‍ത്ഥ ഡയറി ഹാജരാക്കാന്‍ ബിജെപി  നേരത്തെ കോണ്‍ഗ്രസിനെ വെല്ലുവിളിച്ചിരുന്നു.

ബിജെപിക്കെതിരെ 1800 കോടിയുടെ കോഴ ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിച്ചത്. ബിജെപി നേതാക്കള്‍ക്ക് യെദ്യൂരപ്പ കോടികള്‍ കൈമാറിയെന്നും പണം നല്‍കിയത് മുഖ്യമന്ത്രി പദം കിട്ടാനാണെന്നുമാണ് കോണ്‍ഗ്രസ് ആരോപിച്ചത്. ആദായനികുതി വകുപ്പ് പിടിച്ചെടുത്ത ഡയറിയിലെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ജെയ്റ്റ്‍ലി, ഗഡ്കരി, രാജ്നാഥ് സിംഗ് എന്നിവര്‍ക്കെതിരെയും ആരോപണമുയര്‍ന്നിട്ടുണ്ട്. ബിജെപി കേന്ദ്ര നേതൃത്വത്തിന് യെദ്യൂരപ്പ 1000 കോടി നല്‍കിയെന്നാണ് ഔദ്യോഗിക ഡയറിയിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നത്.