സർക്കാർ ജോലിക്കും, സ്ഥാനക്കയറ്റത്തിനും സംവരണം മൗലികാവകാശം അല്ലെന്ന സുപ്രീംകോടതി വിധി സംവരണം തകർക്കാനുള്ള ബിജെപിയുടെ ആസൂത്രിത നീക്കത്തിന്‍റെ ഭാഗമെന്ന് പ്രതിപക്ഷം

Jaihind News Bureau
Monday, February 10, 2020

സർക്കാർ ജോലിക്കും, സ്ഥാനക്കയറ്റത്തിനും സംവരണം മൗലികാവകാശം അല്ല എന്ന സുപ്രീംകോടതി വിധി ലോക്‌സഭയിൽ ഉന്നയിച്ച് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ. വിഷയത്തിൽ കേന്ദ്ര മന്ത്രി തവർചന്ദ് ഗലോട്ടിന്‍റെ മറുപടി കേൾക്കാൻ നിൽക്കാതെ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. സുപ്രീംകോടതിയിൽ നിന്നും ഇത്തരമൊരു വിധി ഉണ്ടായത് സംവരണം തകർക്കാനുള്ള ബിജെപിയുടെ ആസൂത്രിത നീക്കത്തിന്‍റെ ഭാഗമായാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷ ബഹളത്തിൽ 2 മണി വരെ സഭ നിർത്തി വെച്ചിരുന്നു.