കോൺഗ്രസ് പിസിസി അധ്യക്ഷൻമാരുടേയും നിയമസഭ കക്ഷി നേതാക്കളുടേയും യോഗം ഡൽഹിയിൽ ചേർന്നു. രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദിന്‍റെ അധ്യക്ഷതയിലായിരുന്നു യോഗം. ലോക്‌സഭ തിരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങളും സമകാലീന രാഷ്ട്രീയ വിഷയങ്ങളും യോഗത്തിൽ ചർച്ചയായി. കേന്ദ്ര മന്ത്രിമാരുടെയും ബി.ജെ.പി നേതാക്കന്മാരുടെയും പ്രതികരണമല്ല വേണ്ടത് മോദിയുടെ പ്രതികരണമാണ് വേണ്ടതെന്ന് കപിൽ സിബൽ പറഞ്ഞു.
മോദിബാവയും 40 കള്ളന്മാരുമാണ് രാജ്യം ഭരിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് രൺദീപ്‌സിംഗ് സുർജേവാല പരിഹസിച്ചു.