സനല്‍കുമാറിന്‍റെ കുടുംബത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്

നെയ്യാറ്റിൻകരയിൽ ഡി. വെ.എസ്.പി യുടെ ആക്രമണത്തിൽ മരിച്ച സനൽ കുമാറിന്‍റെ കുടുംബത്തിന് പിന്തുണയുമായി കോൺഗ്രസ് സംസ്ഥാന നേതൃത്വം. സനൽകുമാറിന്‍റെ വീട് സന്ദർശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി, എ.ഐ.സി.സി വർക്കിംഗ് കമ്മിറ്റി അംഗം ഉമ്മൻ ചാണ്ടി എന്നിവർ സനൽ കുമാറിന്‍റെ കുടുംബത്തെ സർക്കാർ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.

സംഭവത്തെ മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ ഉമ്മൻ ചാണ്ടി അപലപിച്ചു. ജനത്തെ സംരക്ഷിക്കേണ്ട പോലീസ് അവരെ മരണത്തിന് എറിഞ്ഞു കൊടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സനലിന്‍റെ കുടുംബത്തെ സഹായിക്കേണ്ട ഉത്തരവാദിത്വം സർക്കാരിന് ഉണ്ടെന്ന് കെ.പി.സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കുറ്റക്കാർ എത്ര വലിയവരായാലും ശിക്ഷിക്കപ്പെടണെമന്നും അദ്ദേഹം പറഞ്ഞു.

സനൽ കുമാറിന്‍റെ മരണം അതിദാരുണമായ കൊലപാതകമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടത്. സനൽകുമാറിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം സനൽ കുമാറിന്‍റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകണം. കുട്ടികളുടെ വിദ്യാഭാസ ചെലവ് സർക്കാർ വഹിക്കണം. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സനൽ കുമാറിന്‍റെ കുടംബത്തിനോട് ഒപ്പം കോൺഗ്രസ് ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയാണ് നേതാക്കൾ മടങ്ങിയത്.

Neyyattinkarasanal kumarharikumar
Comments (0)
Add Comment