തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കോണ്‍ഗ്രസ് ; ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ തലസ്ഥാനത്ത്, മേൽനോട്ട സമിതിയുടെ ആദ്യ യോഗം ഇന്ന്

Jaihind News Bureau
Saturday, January 23, 2021

 

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി തലസ്ഥാനത്തെത്തിയ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും മുതിർന്ന കോൺഗ്രസ് നേതാക്കളും സംഥാനത്തെ കോൺഗ്രസ് നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. എം.പിമാർക്കും എം.എൽ.എമാർക്കുമൊപ്പം സംഘടനാ ചുമതലയുള്ള നേതാക്കളെയും കാണും. ഇന്ദിരാഭവനിലാണ് യോഗം ചേരുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായാണ് എ.ഐ.സി.സി നിയോഗിച്ച അശോക് ഗെഹ്‌ലോട്ടിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി കേരളത്തിൽ എത്തിയത്. ലുസിനോ ഫെലേറൊ, ജി പരമേശ്വര, താരിഖ് അൻവർ, കെ.സി വേണുഗോപാൽ എന്നിവരാണ് സംഘത്തിലുള്ളത്. പാർട്ടി നേതാക്കളും ഘടക കക്ഷി നേതാക്കളുമായും ഇന്ന് ചർച്ച നടത്തും. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ആദ്യ യോഗവും ഇന്ന് ചേരും.