കോൺഗ്രസ് പ്രവർത്തകന്‍ കിഴക്കൂട്ട് സമദ് സൗദിയില്‍ നിര്യാതനായി

Jaihind Webdesk
Saturday, May 29, 2021

കോൺഗ്രസ് പ്രവർത്തകന്‍ കിഴക്കൂട്ട് സമദ് (53) നിര്യാതനായി. സൗദി അറേബ്യയിലെ തായിഫിൽ ആയിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ സജീവ പ്രവർത്തകനായിരുന്നു സമദ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ശേഷമാണ് സൗദിയിലെത്തിയത്. കോൺഗ്രസ്‌ പാർട്ടിക്കും, കുടുംബത്തിനും നികത്താൻ കഴിയാത്ത വിടവാണ് സമദിന്‍റെ വേർപാട്.

പിതാവ് ചാവക്കാട് മന്ദലാംകുന്ന് സ്വദേശി പരേതനായ കിഴക്കൂട്ട് ഹംസ, ഭാര്യ നൂർജഹാൻ, മക്കൾ മുഹമ്മദ് സജാദ്, സന ഫാത്തിമ. കബറടക്കം തായിഫ് അൽ ഖൈയിം ജിഫായ് കബർസ്ഥാനിൽ.