രാജ് കുമാറിന്‍റെ കസ്റ്റഡി കൊലപാതകം : സംശയങ്ങളും ദുരൂഹതകളും ബാക്കി; ബോസ് ഇപ്പോഴും അജ്ഞാതന്‍

Jaihind Webdesk
Wednesday, July 10, 2019

Nedumkandam-custodymurdercase

രാജ് കുമാറിന്‍റെ കസ്റ്റഡി കൊലപാതകവുമായി ബന്ധപെട്ട് 4 പേർ റിമാന്‍റിലായെങ്കിലും സംശയങ്ങളും ദുരൂഹതകളും ബാക്കിയാകുന്നു. കുമാറിന്‍റെ അജ്ഞാതനായ ബോസിലേക്കെത്താനാകാതെ ക്രൈംബ്രാഞ്ച്.

പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജ് കുമാർ ബിനാമിയായ തട്ടിപ്പ് സംഘത്തിൽ നിന്ന് കോടികൾ പോയത് ആരിലേക്കെന്ന അന്വേഷണത്തിൽ ഇനിയും വഴി തുറന്ന് കിട്ടാതെ പോലീസും ക്രൈംബ്രാഞ്ചും. പ്രതികളിൽ നിന്ന് ലഭിച്ച മൊഴികളിൽ പ്രകാരം അഭിഭാഷകനായ നാസർ അജ്ഞാതനാണ്. പോലീസിന് ലഭിച്ച മൊഴികൾ സത്യമെങ്കിൽ ഇയാളെ കണ്ടിട്ടുള്ളത് കൊല്ലപ്പെട്ട കുമാർ മാത്രം. മലപ്പുറം സ്വദേശിയെന്ന് പറയുന്ന ഇയാളെക്കുറിച്ച് ഇതുവരെയുള്ള അന്വേഷണത്തിൽ ഒരു വിവരവും ലഭിച്ചിട്ടില്ല. യതാർത്ഥ ബോസ് ആരെന്ന് ഇനിയും വ്യക്തമല്ല. കുമാർ കൊല്ലപ്പെടും മുമ്പ് അജ്ഞാതനായ ബോസിനെ ഭയപ്പെട്ടിരുന്നതായും വെളിപ്പെടുത്തലുണ്ട്. ഫോൺ സംഭാഷണങ്ങളിൽ നിന്നാണ് ഈ വിവരങ്ങൾ.ബോസ് കോടികൾ കടത്തിയെന്ന സൂചനയും ഇതിലൂടെയാണ്. സ്ഥാപനത്തിന്‍റെ എം.ഡി ശാലിനി വെളിപ്പെടുത്തിയത് ആകെ 15 ലക്ഷം മാത്രമേ കിട്ടിയുള്ളു എന്നാണ് ഇവരെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ വസ്തുതകൾ പുറത്ത് വരു.എന്നാൽ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് എന്നന്വേഷിക്കുമെന്നത് തീർച്ചപെടുത്തിയിട്ടില്ല. നിക്ഷേപകരിൽ നിന്ന് കോടികൾ പിരിച്ചെടുത്തത് ശരിയാണെങ്കിൽ മാത്രമാകും പിന്നിൽ ഇങ്ങനെയൊരു ബോസുണ്ടായിരിക്കാൻ സാധ്യത. എന്നാൽ പണം തമിഴ്‌നാട്ടിലേക്ക് പോയി എന്നാണ് മറ്റൊരു സൂചന. അങ്ങനെയെങ്കിൽ നാസർ എന്ന ആൾ സാങ്കൽപികമാകും. വണ്ടിപ്പെരിയാർ സ്വദേശിയാണ് പ്രതികൾ പറയുന്ന നാസ റെന്നും പറയുന്നു.അങ്ങനെയെങ്കിൽ കൊല്ലപെട്ട കുമാറും സംഘവും ചേർന്ന് നാസറിനെ സൃഷ്ടിച്ചതാകാം. നാല് കോടി 63 ലക്ഷം രൂപ ബാങ്കിലുണ്ടെന്നാണ് കുമാർ പറഞ്ഞത്. എന്നാൽ സ്ഥാപന ഉടമയെന്ന് കുമാർ പറഞ്ഞ നാസറിനെ അറിയില്ലെന്നു കൂട്ട് പ്രതികൾ പറയുന്നത്.എന്നാൽ ക്രൈം ബ്രാഞ്ച് അന്വേഷണം ഈ മേഖലകളിൽ തിരിയും മുമ്പ് അന്വേഷണം വഴിമാറുമെന്ന ആക്ഷേപം ശക്തമാണ്.