‘പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മാണം, മുന്നോട്ടുള്ള വഴി’ – RGIDS സംഘടിപ്പിച്ച കോണ്‍ക്ലേവ് ശ്രദ്ധേയമായി

Jaihind Webdesk
Saturday, December 29, 2018

conclave rgids

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്‍റ് സ്റ്റഡീസ് സംഘടിപ്പിച്ച ‘പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മാണം മുന്നോട്ടുള്ള വഴി’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവ് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഉദ്ഘാടനം ചെയ്തു. പ്രളയ പുനർനിർമാണത്തിന് ആർ.ജി.ഐ.ഡി.എസിന്‍റെ പഠന റിപ്പോർട്ട് ഒരു മാർഗദർശിയാണെന്ന് ഗവർണർ വ്യക്തമാക്കി.

സംസ്ഥാന ബജറ്റിൽ വലിയ ഒരു വിഹിതം പുനർ നിർമാണത്തിനായി മാറ്റിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏകപക്ഷീയ നിലപാട് സർക്കാർ സ്വീകരിക്കരുതെന്നും ആർ.ജി.ഐ.ഡി.എസ്  ചെയര്‍മാന്‍ കൂടിയായ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഡാം വാട്ടർ മാനേജ്മെന്‍റിന് ഫലപ്രദമായ സംവിധാനം അനിവാര്യമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടിയും പറഞ്ഞു.

‘പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മാണം മുന്നോട്ടുള്ള വഴി’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്‍റ് സ്റ്റഡീസ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. സംസ്ഥാന ബജറ്റിൽ വലിയ ഒരു വിഹിതം പുനർനിർമാണത്തിനായി മാറ്റിവെക്കണം. പുനർനിർമാണത്തിനായി ഒരുമിച്ച് നിൽക്കണമെന്നും സർക്കാർ ഏകപക്ഷീയ നിലപാട് സ്വീകരിക്കരുതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഡാം വാട്ടർ മാനേജ്മെന്‍റിന് ഫലപ്രദമായ സംവിധാനം അനിവാര്യമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി പറഞ്ഞു.

മത്സ്യത്തൊഴിലാളികൾക്ക് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് ശുപാർശ ചെയ്യണമെന്ന് ശശി തരൂർ എം.പിയും വ്യക്തമാക്കി.

പ്രളയത്തിൽ സംസ്ഥാനത്ത് എത്ര നഷ്ടമുണ്ടായെന്ന് വിവിധ ഏജന്‍സികള്‍ വിവിധ കണക്കുകളാണ് പറയുന്നതെന്നും മുഖ്യമന്ത്രി പറയുന്ന കണക്കിന് യാതൊരു  ആധികാരികതയുമില്ലെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി മൈക്കിൾ വേദ ശിരോമണി, ആർ.ജി.ഐ.ഡി.എസ് ഡയറക്ടർ ബി.എസ് ഷിജു തുടങ്ങിയവരും സംസാരിച്ചു.