ശബരിമലയുടെ പേരിൽ കലാപമുണ്ടാക്കാൻ മുഖ്യമന്ത്രി ബി.ജെ.പി.യ്ക്ക് അവസരം ഒരുക്കി

Monday, November 26, 2018

ശബരിമലയുടെ പേരിൽ കലാപമുണ്ടാക്കാൻ മുഖ്യമന്ത്രി ബി.ജെ.പി.യ്ക്ക് അവസരം ഒരുക്കിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്‍റണി. യുവതികൾ മലയിലേക്ക് വന്നാൽ എന്താണ് സംഭവിക്കുക എന്നത് പറയാനാകില്ലായിരുന്നു. പ്രളയം ചൂണ്ടിക്കാട്ടി സുപ്രീംകോടതി വിധിക്കെതിരെ സർക്കാരിന് സാവകാശം ചോദിക്കാമായിരുന്നു. വിവേകവും പക്വതയു മുള്ള ഗവ.  ആയിരുന്നെങ്കിൽ അങ്ങനെ ചെയ്തേനെ എന്നും അദ്ദേഹം കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മഹാപ്രളയം കഴിഞ്ഞിട്ട് 100 ദിവസം പിന്നിട്ടു. എന്നിട്ടും ആയിരങ്ങൾ വീടുകളിലേക്ക് മടങ്ങാൻ കഴിയാതെ ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുകയാണ്. കച്ചവടക്കാർക്ക് യാതൊരാശ്വാസവും ഉണ്ടായിട്ടില്ല. വീട് നിർമ്മാണവും ഒന്നുമായില്ല. വാഗ്ദാനം മാത്രം നിലനിൽക്കുന്നുവെന്നും എ.കെ.ആന്‍റണി കുറ്റപ്പെടുത്തി.