സി.പി.എമ്മിന്റെ നുണപ്രചാരണം പൊളിഞ്ഞു; ചിതറ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് ബഷീറിന്റെ സഹോദരി

Jaihind Webdesk
Sunday, March 3, 2019

ചിതറ കൊലപാതകത്തില്‍ രാഷ്ട്രീയമില്ലെന്ന് മരിച്ച ബഷീറിന്റെ ബന്ധുക്കള്‍. കപ്പ വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയ്ക്ക് കാരണം. കൊലപാതകത്തിന് രാഷ്ട്രീയ വൈരാഗ്യമില്ലെന്ന് സഹോദരി അഫ്താബിവി പറഞ്ഞു. കപ്പ എനിക്ക് തരില്ലേ എന്ന് ചോദിച്ചാണ് ആക്രമിച്ചതെന്നും ഇവര്‍ പറയുന്നു. ഇരുവര്‍ക്കും മുന്‍ വൈരാഗ്യമില്ലെന്ന് ബന്ധു റജീനയും സാക്ഷ്യപ്പെടുത്തുന്നു. ഇതോടെ ചിതറ കൊലപാതകം കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള സി.പി.എമ്മിന്റെ നീക്കം പൊളിഞ്ഞിരിക്കുകയാണ്.

ഇക്കാര്യം ഉയര്‍ത്തി പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ക്രൂരതയുടെ വാര്‍ത്തകളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ ഉള്‍പ്പെടെ നടത്തിയത്. എന്നാല്‍ കുടുംബത്തിന്റെ വെളിപ്പെടുത്തല്‍ വന്നതോടെ സി.പി.എം പറഞ്ഞ നുണകള്‍ വിഴുങ്ങേണ്ട അവസ്ഥയിലാണ് ഇപ്പോള്‍. കോണ്‍ഗ്രസിനെതിരെ നടത്തിയ വ്യാജ പ്രചാരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രദേശിക നേതൃത്വം പോലീസില്‍ ഇന്നലെ പരാതിപ്പെട്ടിരുന്നു. കപ്പ വില്‍പ്പനക്കാരനായിരുന്നു കൊല്ലപ്പെട്ട ബഷീര്‍. സഹോദരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതടക്കമുള്ള കേസിലെ പ്രതിയാണ് പിടിയിലായ ഷാജഹാന്‍.

വെളിപ്പെടുത്തലുകളുടെ ദൃശ്യങ്ങള്‍ കാണാം.

teevandi enkile ennodu para