ശബരിമല വിമാനത്താവള നിര്‍മാണത്തിന് അമേരിക്കന്‍ കമ്പനിക്ക് വഴിവിട്ട് കണ്‍സള്‍ട്ടന്‍സി; സർക്കാരി‍ന്‍റെ പുതിയ അഴിമതി പുറത്തുവിട്ട് രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, July 28, 2020

 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ പുതിയ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിമാനത്താവള നിര്‍മാണത്തിന് അമേരിക്കൻ കമ്പനിയായ ലൂയിസ് ബർഗറിനു വഴിവിട്ട് കണ്‍സള്‍ട്ടന്‍സി നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. വിമാനത്താവളത്തിനായി ഭൂമി കണ്ടെത്തുന്നതിന് മുൻപേ കൺസൾട്ടൻസി നൽകി. 4.6 കോടി രൂപ നിശ്ചയിച്ചു. സ്ഥലം കണ്ടെത്താതെ കൺസൾട്ടൻസി നൽകുന്നത് ഇന്ത്യയിൽ ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോകവ്യാപകമായി വലിയ അഴിമതി നടത്തിയ കമ്പനിയാണ് ലൂയിസ് ബർഗർ. ഇന്ത്യയിൽ തന്നെ കമ്പനി സി ബി ഐ അന്വേഷണം നേരിടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

https://www.youtube.com/watch?v=OnIobewo8Sk