സിമന്റ് വില കുതിച്ചുകയറുന്നു; സംസ്ഥാനത്ത് 27ന് നിര്‍മാണ ബന്ദ്

Jaihind Webdesk
Sunday, February 10, 2019

അനിയന്ത്രിതമായി ഉയരുന്ന സിമന്റ് വിലയില്‍ പ്രതിഷേധിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങി നിര്‍മാണമേഖലയിലെ സംഘടനകള്‍. 27ന് സംസ്ഥാനവ്യാപകമായി നിര്‍മാണ ബന്ദ് നടത്തുമെന്ന് നിര്‍മാണമേഖലയിലെ സംഘടനകള്‍ ആഹ്വാനം ചെയ്തു.
രാജ്യത്തെ പ്രമുഖ കമ്പനികളുടെ സിമന്റിന് അയല്‍ സംസ്ഥാനങ്ങളേക്കാള്‍ 100 രൂപ അധികം വില ഈടാക്കിയാണ് സംസ്ഥാനത്ത് വില്‍ക്കുന്നത്. ഈ മാസം 1ന് സിമന്റ് ചാക്കിന് 50 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് 50 കിലോഗ്രാം വരുന്ന ഒരു ചാക്ക് സിമന്റിന് 400 രൂപയിലേറെയാണ് വില. ഈ മാസം തന്നെ ഇനിയും വില വര്‍ദ്ധിപ്പിക്കാന്‍ കമ്പനികള്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്. അതിന് പുറമേ ബജറ്റിന് ശേഷമുള്ള വര്‍ദ്ധനവ് കൂടി ചേരുമ്പോള്‍ സിമന്റ് വില വീണ്ടും ഉയരും.