ഇബ്രാഹിം കുഞ്ഞിനെതിരേയുള്ള കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ഉമ്മൻചാണ്ടി

Jaihind News Bureau
Thursday, February 6, 2020

മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരേയുള്ള കേസ് രാഷ്ട്രീയ പ്രേരിതമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പാലാരിവട്ടം പാലം സംബന്ധിച്ച് സർക്കാർ പ്രവർത്തിച്ചത് തുറന്ന മനസ്സോടെയല്ല. ഒരാക്ഷേപം ഉണ്ടാക്കി ഇബ്രാഹിംകുഞ്ഞിനെ പ്രതിയാക്കി യു ഡി എഫ് ഭരണത്തെ അപകീർത്തിപ്പെടുത്താനാണ് ശ്രമം. ബലക്ഷയം പരിശോധിച്ചാൽ ആക്ഷേപം ഉയർത്താൻ പറ്റുമോയെന്ന് സർക്കാരിന് സംശയമുണ്ട് എന്നും ഉമ്മൻ ചാണ്ടി.

മുസ്ലിംലീഗിനെ അടർത്തിയെടുക്കാൻ സാധിക്കുമെന്ന് വല്ലതും മനസ്സിലുണ്ടെങ്കിൽ അത് വാങ്ങി വെച്ചാൽ മതി.യു ഡി എഫിൽ എല്ലാ ഘടകകക്ഷികളുമായും ഉള്ളത് ഉറച്ച് പ്രവർത്തനം.അതിനകത്ത് ഒന്നും ചെയ്യാൻ സാധിക്കില്ല. യു.എ.പി.എ, എൻ.പി.ആർ വിഷയങ്ങളിൽ പിണറായി വിജയൻ സർക്കാർ എടുക്കുന്ന തെറ്റായ നിലപാടുകൾ തിരുത്താൻ നിർബന്ധിതരാകുകയാണ് എന്നും ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.