രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമൊയെന്ന തീരുമാനം രണ്ട് ദിവസത്തിനകം : രമേശ് ചെന്നിത്തല

വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുമൊയെന്ന തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മത്സരിക്കുമെന്ന് തനിക്ക് ശുഭാപ്തി വിശ്വാസം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേരളത്തിലെ സിപിഎമ്മും കേന്ദ്രത്തിലെ സിപിഎമ്മും രാഷ്ട്രീയ പ്രതിസന്ധിയിലാണെന്നും ജനവിരുദ്ധ നടപടികളും അഴിമതിയുമാണ് പിണറായി സർക്കാരിന്‍റെ മുഖമുദ്രയെന്നും ചെന്നിത്തല പറഞ്ഞു.

കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷമായ വിമർശിക്കുന്നതായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ വാക്കുകൾ. മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കുക എന്നതാണ് കോൺഗ്രസ് വിഭാവനം ചെയ്യുന്ന രാഷ്ട്രീയം. അഴിമതിക്കാരനായ പ്രധാനമന്ത്രി രാജിവെക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യമെന്നും ദേശീയ മതേതരബഥൽ ഉണ്ടാക്കുകയെന്ന കോൺഗ്രസ് ലക്ഷ്യത്തിന് കേരളത്തിലെ സിപിഎം ഇതിന് എതിര് നിൽക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

തെരെഞ്ഞെടുപ്പ് കഴിയുന്നതോടെ സി പി എമ്മിന്‍റെ ദേശീയ പാർട്ടി സ്ഥാനം നഷ്ടമാകും. ദേശീയ പാർട്ടി സ്ഥാനം നഷ്ടപ്പെടുമോയെന്ന ഭയമാണ് സിപിഎം അന്ധമായ കോൺഗ്രസ് വിരോധം വെച്ച് പുലർത്തുന്നതെന്നും എന്തിന് സിപിഎം പ്രകടനപത്രിക ഇറക്കിയെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

കോൺഗ്രസിന്‍റെ സീറ്റുകൾ കുറക്കാനായി കിണഞ്ഞ് പരിശ്രമിക്കുകയാണ് സി പി എമ്മും ബിജെപിയും. കേരളത്തിൽ കോൺഗ്രസിന് അനുകൂല രാഷ്ട്രീയ സാഹചര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments (0)
Add Comment