സി.കെ നാണു ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷന്‍, മാത്യു ടി തോമസ് നിയമസഭാകക്ഷി നേതാവ്

Jaihind Webdesk
Sunday, June 30, 2019

C.K Nanu

ബംഗളുരു: എം.എല്‍.എ സി.കെ നാണുവിനെ ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞടുത്തു. ബംഗളുരുവില്‍ ചേർന്ന യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവെഗൌഡയാണ് അധ്യക്ഷനെ തെരഞ്ഞെടുത്തത്. മാത്യു ടി തോമസിനെ നിയമസഭാ കക്ഷി നേതാവായും തെരഞ്ഞെടുത്തു. അന്തിമ തീരുമാനം അടുത്ത ആഴ്ച പ്രഖ്യാപിക്കും.

അധികാര തര്‍ക്കം പാര്‍ട്ടിയില്‍ വിഭാഗീയതയ്ക്ക് ഇടയാക്കരുതെന്ന് കേരള നേതാക്കളോട് ദേവഗൌഡ ആവശ്യപ്പെട്ടു. സംഘടനാ തലത്തില്‍ അഴിച്ചുപണിക്കും സാധ്യതയുണ്ട്. കെ കൃഷ്ണന്‍കുട്ടി മന്ത്രിയായ സാഹചര്യത്തിലാണ് തീരുമാനം. പാർട്ടിയിലെ ഇരു വിഭാഗങ്ങള്‍ക്കിടയില്‍ നിലനിന്ന തര്‍ക്കങ്ങള്‍ക്കൊടുവിലാണ് അധ്യക്ഷനായി സി.കെ നാണുവിനെ തെരഞ്ഞെടുത്തത്.