എ.എൻ ഷംസീറിന്‍റെ വീടിന് നേരെ ബോംബേറ്

Jaihind Webdesk
Friday, January 4, 2019

AN-Shamseer

എ.എൻ ഷംസീറിന്‍റെ വീടിന് നേരെ ബോംബേറ്. സംഭവസമയത്ത് എം.എൽ.എ വീട്ടിൽ ഇല്ലായിരുന്നു. തലശേരി മാടപ്പീടികയിലെ വീടിന് നേരേയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ആർക്കും പരിക്കില്ല. ആക്രണത്തിന്‍റെ പശ്ചാത്തലത്തില്‍ സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.