ബി.ജെ.പി എം.എല്‍.എയും എം.പിയും പരസ്പരം ഏറ്റുമുട്ടി

Wednesday, March 6, 2019

ഉത്തര്‍പ്രദേശില്‍ പൊതുയോഗത്തിനിടെ ബി.ജെ.പിയുടെ എം.പിയും എം.എല്‍.എയും പൊരിഞ്ഞ അടി. പദ്ധതിയുടെ ശിലാഫലകത്തില്‍ പേരില്ല എന്നതിന്റെ പേരില്‍ ആരംഭിച്ച വാക്കുതര്‍ക്കമാണ് ഇരുവരുടെയും ഏറ്റുമുട്ടലില്‍ കലാശിച്ചത്. ബി.ജെ.പി എം.പി ശരത് ത്രിപേതിയും ബി.ജെ.പി എം.എല്‍.എ രാകേഷ് സിങുമാണ് പദ്ധതി ഉദ്ഘാടന ചര്‍ച്ചക്കിടെ പരസ്പരം തെറിവിളിയും ശേഷം ഏറ്റുമുട്ടലിലേക്കും കടന്നത്. തുടര്‍ന്ന് പോലീസ് എത്തിയതാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. വീഡിയോ കാണാം