അടൂർ ഗോപാലകൃഷ്ണനെതിരെ കുമ്മനവും

Jaihind Webdesk
Friday, July 26, 2019

തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണനെതിരെ ബി.ജെ.പിയുടെ കൂടുതല്‍ നേതാക്കള്‍ വാളോങ്ങുന്നു. ഇപ്പോള്‍ കുമ്മനം രാജശേഖരനാണ് അടൂരിനെതിരെ രംഗത്തുവന്നിരിക്കുന്നത്. അടൂരിന് ജയ് ശ്രീറാം വിളിയോട് അസഹിഷ്ണുതയെന്ന് കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തി. രാമനെ അടൂർ വർഗീയമായി ചിത്രീകരിച്ചു. ആക്രമണത്തെ എതിര്‍ക്കാന്‍ ശ്രീരാമ മന്ത്രം ഉപയോഗിച്ചത് ശരിയായില്ലെന്നും കുമ്മനം പറഞ്ഞു.

ശ്രീരാമനെ വികൃതമായി ചിത്രീകരിച്ചയാളാണ് അടൂരെന്നും കുമ്മനം ആരോപിച്ചു. എന്തുകൊണ്ടാണ് വിരോധമെന്ന് അറിയില്ല. ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രീരാമമന്ത്രത്തെ ഉപയോഗിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

ജയ് ശ്രീറാം വിളിച്ച് ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവര്‍ക്കെതിരെ എന്തു നടപടിയെടുത്തെന്ന് ചോദിച്ചുകൊണ്ട് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതോടെയാണ് അടൂരിനെതിരെ ബി.ജെ.പി രംഗത്തെത്തിയത്. കത്തില്‍ അടൂരും ഒപ്പിട്ടിരുന്നു. ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനായിരുന്നു അടൂരിനെതിരെ ആദ്യം രംഗത്തെത്തിയത്.