രാഹുല്‍ഗാന്ധിയുടെ ജനപ്രീതി മോദിയേക്കാള്‍ ഉയരുന്നു; ‘സഹിക്കാനാകാതെ ബിജെപി നേതാവ് രാജിവെച്ചു

webdesk
Saturday, January 19, 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയില്‍ വന്‍ കുറവ് വരുന്നതോടൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇമേജ് വര്‍ധിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി ബീഹാറില്‍ നിന്നുള്ള മുന്‍ എംപി ഉദയ് സിങ് ബിജെപിയില്‍ നിന്ന് രാജിവെച്ചു. അതേസമയം, നിതീഷ് കുമാറിന്റെ ജെഡിയുവിന് മുന്നില്‍ ബിജെപി മുട്ടുവളയ്ക്കുന്നുവെന്നും ഉദയ് സിങ് പാര്‍ട്ടിവിട്ട് പ്രസ്താവിച്ചു.

നിതീഷ് കുമാറിന്റെ ജനപ്രീതി കുറയുന്നതിന്റെ തിരിച്ചടികളാണ് ഇപ്പോള്‍ ബിജെപി അനുഭവിക്കുന്നത്. ബിഹാറിലെ പുര്‍ണിയ മണ്ഡലത്തെ രണ്ടുവട്ടം പ്രതിനിധീകരിച്ച എം പിയാണ് ഉദയ് സിങ്.

നിതീഷ് കുമാറിന്റെ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കിയതിനെയും ഉദയ് സിങ് വിമര്‍ശിച്ചു. ജനപ്രീതിയിലുണ്ടായ വര്‍ധനയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച ഉദയ് സിങ്, തന്റെ ഭാവിപദ്ധതികളെ കുറിച്ച് വെളിപ്പെടുത്താന്‍ തയ്യാറായില്ല. നല്ല ഉദ്ദേശങ്ങളുണ്ടായിരുന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി യാഥാര്‍ഥ്യങ്ങളില്‍നിന്ന് അകന്നുനില്‍ക്കുകയാണെന്നും പറഞ്ഞു.