ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യം; തിങ്കളാഴ്ച വിധി

കണ്ണൂര്‍: വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം നടത്തിയെന്ന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി ബിനോയ് കോടിയേരി. മുന്‍കൂര്‍ജാമ്യ ഹരജിയില്‍ തിങ്കളാഴ്ച വിധി. പരാതി കെട്ടിച്ചമച്ചതാണെന്നാണ് ബിനോയിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. പരാതിക്കാരി മുമ്പും സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും അഭിഭാഷകന്‍ ആരോപിച്ചു. മുംബൈ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയിലാണ് ഹരജി പരിഗണിച്ചത്. ജാമ്യം നേടി അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഒഴിവാക്കാനാണ് ബിനോയിയുടെ ശ്രമം. അതേസമയം, ഒളിവില്‍ കഴിയുന്ന ബിനോയ് കോടിയേരിക്കായി മുംബൈ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയേക്കും.

ഒളിവിലുള്ള ബിനോയിക്കായി കേരളത്തിലും മുംബൈയിലും മുംബൈ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാന്‍ പൊലീസ് തീരുമാനിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ ബിനോയിയുടെ തലശേരി തിരുവങ്ങാട്ടേയും മൂഴിക്കരയിലേയും വീട്ടില്‍ പൊലീസെത്തിയെങ്കിലും കാണാനായിരുന്നില്ല. ബിനോയിയുടെ ഫോണ്‍ ഓഫ് ചെയ്ത നിലയിലുമായിരുന്നു.

Comments (0)
Add Comment