ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാൻ ഇ.ഡി ധനകാര്യമന്ത്രാലയത്തിന്‍റെ അനുമതി തേടി

Jaihind News Bureau
Monday, September 7, 2020

 

കൊച്ചി: ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ അനുമതി തേടി. ബിനീഷിന്‍റെ സുഹൃത്തായ വ്യവസായിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ബിനീഷിനേയും ചോദ്യം ചെയ്യാനുള്ള  എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നടപടി.

ബിനീഷിന്‍റെ ബിസിനസ് പാർട്ണറും സുഹൃത്തുമായ ലത്തീഫിനെ കഴിഞ്ഞ ദിവസം ഇ.ഡി ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്തടക്കം ഇവർക്ക് പാർട്ണർഷിപ്പിൽ ഹോട്ടൽ വ്യവസായങ്ങളുണ്ട്.  സ്വപ്നയുമായി ലത്തീഫിനുള്ള സാമ്പത്തിക ഇടപാടുകളുടെ അടിസ്ഥാനത്തിലായിരുന്നു  ചോദ്യം ചെയ്യൽ.

ലത്തീഫീൽ നിന്ന് ബിനീഷുമൊരുമിച്ചുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് നിരവധി വിവരങ്ങൾ ലഭിച്ചുവെന്നാണ് ഇ.ഡി പറയുന്നത്. ബാംഗ്ലൂർ മയക്കുമരുന്ന് കേസിൽ പിടിയിലായ അനൂപ് മുഹമ്മദിന് ബിനീഷുമായുളള ബന്ധത്തെക്കുറിച്ചും എൻഫോഴ്സ്മെന്‍റ് പരിശോധന ആരംഭിച്ചിട്ടുണ്ട്.

 

 

 

teevandi enkile ennodu para