ജനങ്ങളെ വർഗീയമായി വേർതിരിക്കുന്ന ഭരണകൂടത്തിന് ചരിത്രം മാപ്പ് നല്‍കില്ല : ബെന്നി ബെഹനാൻ

Monday, December 17, 2018

UDF-Dharna-Kochi

എറണാകുളത്ത് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ ധർണ ഉദ്ഘാടനം ചെയ്തു. വനിതാ മതിലെന്ന സി പി എം പരിപാടിക്ക് സർക്കാർ ഖജനാവിലെ പണം ചിലവഴിക്കുന്നതിന് എന്ത് ന്യായീകരണമാണുളളതെന്ന് അദ്ദേഹം ചോദിച്ചു. ജനങ്ങളെ വർഗീയമായി വേർതിരിക്കാൻ ഒരു ഭരണകൂടം തന്നെ മുന്നിട്ടിറങ്ങുന്നതിന് ചരിത്രം മാപ്പ് തരില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.