പട്ടികജാതി കുടുംബത്തിന്‍റെ വീട് ജപ്തി ചെയ്തു; മൊറട്ടോറിയത്തിൽ സർക്കാരിന്‍റെ വാക്ക് പഴയതുപോലെയെന്ന് പ്രതിപക്ഷ നേതാവ്

 

പതിനൊന്നുകാരിയേയും കുടുംബത്തെയും പെരുവഴിയിലാക്കി എസ്ബിഐ. പാചകം ചെയ്ത ആഹാരം പോലും വീട്ടിൽ നിന്ന് എടുക്കാനാകാതെ പട്ടികജാതി കുടുംബത്തിന്‍റെ വീട് ജപ്തി ചെയ്തു. അതേ സമയം മൊറട്ടോറിയത്തിൽ സർക്കാരിൻറെ വാക്ക് പഴയതുപോലെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി .

പതിനൊന്നുകാരിയേയും കുടുംബത്തെയും പെരുവഴിയിലാക്കി കൊണ്ടാണ് ബാങ്കിന്‍റെ ജപ്തി . എസ് ബി ഐയുടെ ക്രൂരതയെ തുടർന്ന് നെടുമങ്ങാട് കുളപ്പാറ സ്വദേശി ബാലുവും കുടുംബവുമാണ് അർധരാത്രി തെരുവിലായത്. എസ്.ബി.ഐയുടെ വെഞ്ഞാറമൂട് ശാഖയില്‍ നിന്ന് വീടുവയ്ക്കാനായി രണ്ടേകാൽ ലക്ഷം രൂപ വായ്പെടുത്ത്, അതില്‍ ഒരു ലക്ഷം രൂപ തിരിച്ചടച്ച കുടുംബത്തോടാണ് ബാങ്കിന്‍റെ ക്രൂരത. മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തിലാണ് കുടുംബം രാത്രി മുഴുവൻ കഴിച്ചുകൂട്ടിയത് .

തുണിമിൽ തൊഴിലാളിയായ ബാലു 2015 ലാണ് പനവൂര്‍ പഞ്ചായത്ത് നൽകിയ സ്ഥലത്ത് വീട് വച്ചത് . അതേ സമയം നെടുമങ്ങാട്ടെത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ബാങ്കുകൾ വ്യാപകമായി ജപ്തി നോട്ടീസ് അയയ്ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു

Comments (0)
Add Comment