ഡൽഹി ട്വന്റി 20 യിൽ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് ആദ്യ ജയം. ഇന്ത്യയുടെ തോൽവി 7 വിക്കറ്റിന്. അർദ്ധ സെഞ്ച്വറി നേടിയ മുഷ്ഫിഖർ റഹീം ബംഗ്ലാദേശിന്റെ വിജയശിൽപി.
ട്വന്റി–20യില്‍ ബംഗ്ലദേശിനോട് ഇന്ത്യയുടെ തോല്‍വി ഇതാദ്യമായാണ്. 149 റണ്‍സ് എന്ന വിജയലക്ഷ്യം മൂന്ന് പന്ത് ശേഷിക്കെ ബംഗ്ലദേശ് മറികടന്നു. ഇതോടെ മൂന്ന് മല്‍സരങ്ങളുടെ പരമ്പരയില്‍ ബംഗ്ലദേശ് 1–0ന് മുന്നിലായി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 42 പന്തിൽ 41 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ദീപക് ചഹർ, ഖലീൽ അഹമ്മദ്, യുസ്വേന്ദ്ര ചാഹൽ എന്നിവർ ഇന്ത്യയ്ക്കായി ഓരോ വിക്കറ്റു വീതം വീഴ്ത്തി. മലയാളി താരം സഞ്ജു വി. സാംസണ് പ്ലേയിങ് ഇലവനിൽ ഇടം നേടാൻ സാധിച്ചില്ല.
നവംബർ ഏഴിന് രാജ്കോട്ടിലാണ് രണ്ടാം ട്വന്റി20 മത്സരം. മൂന്നാം മത്സരം നവംബർ 10ന് നാഗ്പൂരിലും.