ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

Jaihind News Bureau
Monday, December 14, 2020

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ബെംഗളൂരു സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ ജാമ്യാപേക്ഷയാണ് തള്ളിയത്.

എൻഫോഴ്സ്മെന്‍റ് വകുപ്പ് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കില്ലെന്ന ബിനീഷ് കോടിയേരിയുടെ വാദം കോടതി അംഗീകരിച്ചില്ല. ജാമ്യത്തിനായി ബിനീഷിന് ഇനി ഹൈക്കോടതിയെ സമീപിക്കാം.

പരപ്പന അഗ്രഹാര ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇപ്പോള്‍ ബിനീഷ് കോടിയേരി.