ആരോഗ്യമേഖലയിലെ പിന്‍വാതില്‍ നിയമനങ്ങള്‍: സർക്കാരിനെതിരെ ഹോമിയോ സ്റ്റുഡൻസ് അസോസിയേഷൻ ധർണ്ണ നടത്തി

Jaihind Webdesk
Thursday, December 15, 2022

 

തിരുവനന്തപുരം: നാഷണൽ ഹോമിയോ സ്റ്റുഡൻസ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ്ണ നടത്തി. ആരോഗ്യ മേഖലയിലെ പിൻവാതിൽ നിയമനങ്ങള്‍ക്കെതിരെയും ഹോമിയോപ്പതി മേഖലയിൽ പുതിയ തസ്തികൾ സൃഷ്ടിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചുമാണ് സമരം. എം വിൻസെന്‍റ് എംഎൽഎ ധർണ്ണ ഉദ്ഘാടനം ചെയ്തു. ആരോഗ്യമേഖലയിലെ പിൻവാതിൽ നിയമനകൾക്കതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡോ. സാജൻ വി എഡിസൻ, കീർത്തിപ്രകാശ്, ഷാഹിദ് അഞ്ജന ജോർജ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.