‘ആസാദ് കശ്മീർ’ പരാമർശം; ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത്

Jaihind Webdesk
Sunday, August 21, 2022

തിരുവനന്തപുരം: ‘ആസാദ് കശ്മീർ’ പരാമർശത്തിൽ കെ.ടി ജലീല്‍ എംഎല്‍എക്കെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടി ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ. ഇക്കാര്യം ഉന്നയിച്ച് മാത്യു കുഴൽനാടൻ സ്പീക്കർക്ക് കത്ത് നൽകി. നിയമസഭാ സമിതിയുടെ ജമ്മു-കശ്മീർ പഠന പര്യടന വേളയിലായിരുന്നു കെ.ടി ജലീലിന്‍റെ വിവാദ പ്രസ്താവന. രാജ്യത്തിന്‍റെ അഖണ്ഡതയ്ക്ക് വിരുദ്ധമായ പ്രസ്താവന സോഷ്യൽ മീഡിയയിലൂടെ ജലീൽ നടത്തിയെന്ന് മാത്യു കുഴൽനാടൻ കത്തിൽ ചൂണ്ടിക്കാട്ടി. വിവാദ പരാമർശത്തിൽ ജലീൽ ഖേദപ്രകടനം നടത്താൻ തയാറായിട്ടില്ലെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.