വഞ്ചിയൂർ കോടതിയില്‍ മാധ്യമപ്രവർത്തകർക്ക് അഭിഭാഷകരുടെ കയ്യേറ്റം ; സംഭവം ശ്രീറാമിന്‍റേയും വഫയുടേയും ചിത്രം പകർത്തുന്നതിനിടെ

Jaihind Webdesk
Monday, August 9, 2021

തിരുവനന്തപുരം : വഞ്ചിയൂർ കോടതിവളപ്പിൽ മാധ്യമപ്രവർത്തകർക്കു നേരെ അഭിഭാഷകരുടെ കയ്യേറ്റം. സിറാജ് ഫോട്ടോഗ്രാഫർ ശിവജിക്ക് മർദ്ദനമേറ്റു. മൊബൈല്‍ ഫോണും തിരിച്ചറിയല്‍ കാർഡും പിടിച്ചുവാങ്ങിയെന്നും പരാതി. കെ. എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്‍റേയും വഫാ ഫിറോസിന്‍റെയും ചിത്രം പകർത്തുന്നതിനിടെയാണ് സംഭവം. കെ.യു.ഡബ്ല്യൂ.ജെ ജില്ലാ പ്രസിഡന്‍റ്  സുരേഷ് വെള്ളിമംഗലത്തിന് നേരെയും കയ്യേറ്റശ്രമം.