കൊല്ലത്ത് ആരോഗ്യപ്രവർത്തകരെ ആക്രമിച്ച സംഭവം: പ്രതികള്‍ അറസ്റ്റില്‍

Jaihind Webdesk
Wednesday, June 22, 2022

കൊല്ലം: നീണ്ടകര താലൂക്കാശുപത്രിയിൽ ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച മൂന്ന് പ്രതികളേയും അറസ്റ്റ് ചെയ്തു. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖിൽ എന്നിവരാണ് പിടിയിലായത്. മൈലക്കാട് ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.

ആരോഗ്യ പ്രവർത്തകർക്ക് മർദ്ദനമേറ്റതിനെ തുടർന്ന് ആശുപത്രി പ്രവർത്തനം സ്തംഭിപ്പിച്ചു നടത്തിയ ജീവനക്കാരുടെ പ്രതിഷേധസമരം അവസാനിച്ചു. ആശുപത്രിയിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും ഉറപ്പിനെ തുടർന്നാണ് ജീവനക്കാർ സമരം നിർത്തി ജോലിയിൽ പ്രവേശിച്ചത്. രാവിലെ
കെജിഎംഒഎ ആഹ്വാനപ്രകാരം ആരോഗ്യ പ്രവർത്തകർ ആശുപത്രിയിൽ ഒപി ഉൾപ്പെടെ ബഹിഷ്കരിച്ച് കുത്തിയിരിപ്പ് സമരം ന ടത്തിയിരുന്നു.

സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത്കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.  കഴിഞ്ഞ രാത്രി ഉണ്ടായ അക്രമത്തിൽ പരിക്കേറ്റ ഡോക്ടർ ഉണ്ണികൃഷ്ണൻ, നഴ്സ് ശ്യാമിലി എന്നിവർ ചികിത്സയിലാണ്.