കന്യാസ്ത്രീക്കെതിരെ വിവാദ പരാമർശം നടത്തിയ പി.സി. ജോർജിനെതിരെ ഉയർന്നുവന്ന പരാതി നിയമസഭയുടെ എത്തിക്സ് കമ്മിറ്റി പരിശോധിക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. സാമാജികരുടെ ഭാഗത്ത് നിന്ന് ഇത്തരം സംഭവമുണ്ടാകുന്നത് നിർഭാഗ്യകരമാണ്. റിപ്പോർട്ട് ലഭിച്ച ശേഷം ജോർജിന്റെ കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും സ്പീക്കർ പറഞ്ഞു.