കെ സുധാകരനെതിരെ കേസെടുത്ത വിജിലന്‍സ് നടപടിയെ പരിഹസിച്ച് റ്റി. ആസഫലി

Jaihind Webdesk
Monday, July 5, 2021

കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ കേസെടുത്ത കേരള വിജിലന്‍സ് ചോദ്യം ചെയത് മുന്‍ ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ടി ആസഫലി. ഒരു സിപിഎം പ്രവർത്തകൻ പരാതി നൽകിയപ്പോൾ സുധാകരനെതിരെ വിജിലൻസ് അനേഷണത്തിന് വിജിലൻസ് ഡയറക്ടർ സുധീഷ് കുമാർ അത്രത്തോളം വിവരക്കേട് ചെയ്യും എന്ന് വിശ്വസിക്കുവാൻ പ്രയാസം. “Ignorance of Law is no excuse” എന്നൊരു ഉദ്ധരണിയുണ്ട്. അത് പൊലീസുകാർക്കും ബാധകമാണ്.

അഴിമതി വിരുദ്ധ നിയമം 17A വകുപ്പനുസരിച്ചു ഒരു പൊതുസേവകനെതിരെ വെറും ഒരു പ്രാഥമിക അനേഷണം നടത്തണമെങ്കിൽ പോലും, സുധാകരന്റെ കാര്യത്തിൽ ലോക്സഭ സ്‌പീക്കറുടെ അനുമതി ആവശ്യമാണ്. രാവിലെ മുതല്‍ സുധാകരനെതിരെ വിജിലൻസ് അന്വേഷണത്തിനു വിജിലൻസ് ഡയറക്ടർ ഉത്തരരവിട്ടെന്നാണ് ഇന്ന് രാവിലെ തൊട്ടു മുഴുവൻ ചാനലുകളിലെയും പ്രധാന വാർത്ത, വൈകുന്നേരം ആയപ്പോൾ വിജിലൻസ് അന്വേഷണത്തിനു പകരം വിജിലൻസ് പരിശോധന  എന്നായെന്നും പരിഹാസരൂപേണ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പിണറായി സർക്കാരിലെ റവന്യൂ മന്ത്രി ചന്ദ്രശേഖരൻ മുട്ടിൽ മരം മുറിക്കു ഞാൻ തന്നയാണ് ഉത്തരവ് നൽകിയെന്ന കുറ്റസമ്മത പ്രഖ്യാപനം വന്ന ദിവസം തന്നെയാണ് ഡിസിസി. ഓഫീസിനു ഫണ്ട് പിരിച്ചുവെന്നു ആരോപിച്ചു സുധാകരന്റെ പേരിൽ പിണറായി വിജയന്റെ വിജിലൻസ് കേസ് അനേഷിക്കുന്നു വെന്ന വാർത്ത ലോകം കേൾക്കുകയും കാണുകയും ചെയ്തത്. പാർട്ടി ഓഫീസിനു വേണ്ടി ഫണ്ട് പിരിക്കുന്നത് ജയിൽ ശിക്ഷ നൽകുന്ന കുറ്റമാണെങ്കിൽ, കേരളത്തിലെ ഇന്നുള്ള മുഴുവൻ ജയിലുകളും ഒരു പ്രധാന പാർട്ടിക്കാരെ കൊണ്ട് നിറയുകയും പുതിയ ജയിലുകൾ നിർമിക്കണ്ട സ്ഥിതി യുണ്ടാവുകയും ചെയ്യും എന്ന് തീർച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :

കാള പ്രസവിച്ചെന്നു കേട്ടപ്പോൾ കയറെടുത്ത കേരള വിജിലൻസ്?

കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പാർട്ടി ഓഫീസിനു വേണ്ടിയും കെ.കരുണാകരന്റെ പേരിലുള്ള ട്രസ്റ്റ് നു വേണ്ടി യും ഫണ്ട് പിരിച്ചു വന്നു ഒരു സിപിഎം പ്രവർത്തകൻ പരാതിനൽകിയപ്പോൾ സുധാകരനെതിരെ വിജിലൻസ് അനേഷണത്തിനു വിജിലൻസ് ഡയറക്ടർ ഉത്തരരവിട്ടെന്നാണ് ഇന്ന് രാവിലെ തൊട്ടു മുഴുവൻ ചാനലുകളിലെയും പ്രധാന വാർത്ത. വിജിലൻസ് ഡയറക്ടർ സുധീഷ് കുമാർ അത്രത്തോളം വിവരക്കേട് ചെയ്യും എന്ന് വിശ്വസിക്കുവാൻ പ്രയാസം. വൈകുന്നേരം ആയപ്പോൾ വാർത്തയിൽ ചെറിയൊരു വ്യതിയാനവും കാണാനിടയായി. അതായതു വിജിലൻസ് അനേഷണത്തിനു പകരം വിജിലൻസ് പരിശോധന എന്നാണ് പിന്നെയുള്ള വാർത്ത. കാള പ്രസവിക്കില്ല എന്ന് ചിന്തിക്കുവാൻ വിജിലൻസ് കൂട്ടാക്കത്തിരുന്നത് വളരെ ഖേദ കരമണ്.

“Ignorance of Law is no excuse” എന്നൊരു ഉദ്ധരണിയുണ്ട്. അത് പോലീസ്‌കാർക്കും ബാധകമാണ്. സുധാകരൻ ലോക് സഭ മെമ്പർ ആണ്. അതുകൊണ്ടു തന്നെ സുധാകരന്റെ നിയമനാധികാരി ലോക് സഭ സ്പീക്കർ ആണ്. അഴിമതി വിരുദ്ധ നിയമം 17A വകുപ്പനുസരിച്ചു ഒരു പൊതു സേവകനെതിരെ വെറും ഒരു പ്രാഥമിക അനേഷണം നടത്തണമെങ്കിൽ പോലും, സുധാകരന്റെ കാര്യത്തിൽ ലോക സഭ സ്‌പീക്കറുടെ അനുമതി ആവശ്യമാണ്. അതാണ് നിയമം. അലല്തെയുള്ള ഏതൊരു നടപടിയും നിയമപരമായി നിലനിൽക്കില്ല.

പമ്പ തീരത്തുനിന്നു മണൽ വാരിയ കേസിൽ ലോക് നാഥ് ബെഹ്‌റ, പത്തനംതിട്ട കളക്ടർ നൂഹ് എന്നിവർക്കെതിരെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം വിജിലൻസ് കോടതി അഴിമതി വിരുദ്ധ നിയമം അനുസരിച്ചു കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടപ്പോൾ, 17A വകുപ്പനുസരിച്ചു നിയമാന ധികാരിയുടെ അംഗീകാരം ഇല്ല എന്ന കാരണം പറഞ്ഞു കേരള ഹൈ കോടതിയിൽ ഹരജി നൽകി പ്രതികൾക്കെതിരായുള്ള അനേഷണത്തിനു സ്റ്റേ വാങ്ങിയത് വിജിലൻസ് ഡയറക്ടർ നൽകിയ ഹരജിയിൽ ആണെന്ന സത്യം പലരും അറിയില്ലായിരിക്കാം.ഉന്നത സ്ഥാനീയത്തിയ്ക്കുന്ന പൊതു സേവകന്മാരെ കള്ള കേസിൽ കുടുക്കി വ്യക്തി ഹത്യ ചെയ്യുന്നത് തടയാനുള്ള ഒരു കവചം ആണ് അഴിമതി വിരുദ്ധ നിയമത്തിലെ 17A വകുപ്പ്. സ്ഥാന മോഹികളായ ഉദ്യോഗസ്ഥന്മാർ രാഷ്ടിയ യജമാനന്മാരുടെ മുമ്പിൽ കുനിയാൻ കല്പിക്കുമ്പോൾ ഇഴയുന്നതിനു വലിയ വില ഭാവിയിൽ നൽകേണ്ടിവരും എന്ന് മാത്രമേ എനിക്ക് ഇപ്പോൾ പറയാനുള്ളു.

പാർലിമെന്റ് പാസ്സാക്കി നടപ്പിലാക്കിയ ഒരു നിയമത്തിന്റെ പരിരക്ഷ രാജ്യത്തിലെ ഏതൊരു പൗരനും ലഭിക്കാൻ അര്ഹതയുള്ളതുപോലെ സുധാകരനും ആ നിയമ പരിരക്ഷ ലഭിക്കാൻ അവകാശമുണ്ട് ആ അവകാശം സുധാകരന് ലഭിച്ചിരിക്കും. മുഖ്യ മന്ത്രിയോട് നേരിട്ടു വാഗ്‌വാദം പറഞ്ഞതിന് നിയമപരമായ പരിരക്ഷ സുധാകരന് നിഷേധിക്കാം എന്ന് കരുതുന്നവർ വിഡ്ഢികൾ എന്നെ പറയാനൊക്കൂ.

ഇനി സുധാകരനെതിരെ യുള്ള ആരോപണം പരിശോധിച്ചാൽ തികച്ചും വിചിത്രമാണ്.ഡിസിസി ഓഫീസിന്റെ നിർമാണത്തിന് ഫണ്ട് പിരിക്കുന്നതും കരുണാകരൻ ട്രസ്റ്റ് ഫണ്ട് പിരിക്കുന്നതുമോക്കെ എങ്ങിനെയാണ് അഴിമതി വിരുദ്ധ നിയമത്തിൽ ഉൾപ്പെടുക. സുധാകരൻ കള്ളകടത്തിന് കൂട്ട് നിൽക്കുകയോ കൊട്ടെഷൻ സംഘത്തെ പാലൂട്ടി വളർത്തി രാഷ്ട്രീയ എതിരാളികളെ കൊന്നു സംതൃപ്തി അടയുകയോ, ജയിൽ തടവുകാർക്ക് നക്ഷത്ര സൗകര്യത്തോടുകൂടിയ ഹോട്ടൽ പരോൾ നൽകി പാലൂട്ടി വളർത്തി എന്നൊന്നും ആർക്കും പരാതിയില്ല.. അങ്ങിനെ വല്ല ആരോപണവും ഉണ്ടെങ്കിൽ സുധാകരനെ പണ്ടേ പിടിച്ചു ജയിലിൽ ഇട്ടേനെ. ചെയ്യാത്ത കുറ്റത്തിന് ഇ.പി.ജയരാജൻ വധശ്രമ കേസിൽ സുധാകരൻ പങ്കുണ്ട് എന്നുപറഞ്ഞു ഓടുന്ന തീവണ്ടിയിൽ നിന്ന് സുധാകരനെ അറസ്റ്റ് ചെയ്തു 12 ദിവസ ത്തോളം ജയിലിൽ സുധാകരനെ അടച്ചിട്ടും ആ കേസിൽ സുധാകരനെ പെടുത്താൻ ഒരു തെളിവും ഇല്ല എന്ന കേരള പോലീസ് നൽകിയ റിപ്പോർട്ട് ന്റെ അടിസ്ഥാനത്തിൽ കേസ് എഴുതി തള്ളുകയാണുണ്ടായത്.

നിയമവിരുദ്ധമായി സുധാകരനെ ജയിലിൽ അടച്ചു എന്നതിന് 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസ് ഇപ്പോഴും തലശ്ശേരി കോടതിയിൽ നിലവിലുണ്ട്. അഴിമതി വിരുദ്ധ നിയമം ആദ്യമായി കൊണ്ടുവന്നത് 1947 ൽ ആണ്. പിന്നീട് രാജീവ് ഗാന്ധി സർകാർ 1988 ൽ കൂടുതൽ വകുപ്പുകൾ ചേർത്ത് ശക്തിപ്പെടുത്തി.പൊതു സേവകൻ തന്നിലെ അധികാരം ദുരുപയോഗം ചെയ്തു തനിക്കോ മറ്റാർക്കോ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതായിരുന്നു ആ നിയമത്തിലെ പ്രധാന കുറ്റം. 2018 ൽ കേന്ദ്രത്തിലെ മോഡി സർക്കാർ ആ വകുപ്പ് എടുത്തു മാറ്റി, ഇപ്പോൾ കൈക്കൂലി നൽകുന്നതും വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിക്കുന്നതുമാണ് പുതിയ നിയമത്തിലെ പ്രധാന കുറ്റം.

വിചിത്രമെന്നു പറയെട്ടെ ഒന്നാം പിണറായി സർക്കാരിലെ റവന്യൂ മന്ത്രി ചന്ദ്രശേഖരൻ മുട്ടിൽ മരം മുറിക്കു ഞാൻ തന്നയാണ് ഉത്തരവ് നൽകിയെന്ന കുറ്റസമ്മത പ്രഖ്യാപനം വന്ന ദിവസം തന്നെയാണ് ഡി.സി.സി. ഓഫീസിനു ഫണ്ട് പിരിച്ചുവെന്നു ആരോപിച്ചു സുധാകരന്റെ പേരിൽ പിണറായി വിജയന്റെ വിജിലൻസ് കേസ് അനേഷിക്കുന്നു വെന്ന വാർത്ത ലോകം കേൾക്കുകയും കാണുകയും ചെയ്തത്. പാർട്ടി ഓഫീസിനു വേണ്ടി ഫണ്ട് പിരിക്കുന്നത് ജയിൽ ശിക്ഷ നൽകുന്ന കുറ്റമാണെങ്കിൽ, കേരളത്തിലെ ഇന്നുള്ള മുഴുവൻ ജയിലുകളും ഒരു പ്രധാന പാർട്ടിക്കാരെ കൊണ്ട് നിറയുകയും പുതിയ ജയിലുകൾ നിർമിക്കണ്ട സ്ഥിതി യുണ്ടാവുകയും ചെയ്യും എന്ന് തീർച്ചയാണ്. .