അരിയില്‍ ഷുക്കൂര്‍ വധം : പി ജയരാജനെതിരെ കൊലക്കുറ്റം; ടി.വി രാജേഷിനെതിരെ ഗൂഢാലോചനക്കുറ്റം

Jaihind Webdesk
Monday, February 11, 2019

P-Jayarajan

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി. 302, 120 ബി എന്നീ വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് സി.ബി.ഐ തലശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ടി.വി രാജേഷ് എം.എല്‍.എയ്‌ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി.

എം.എസ്.എഫ്‌ പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാഴ്ച മുമ്പാണ് തലശേരി സെഷന്‍സ് കോടതിയില്‍ സി.ബി.ഐ കുറ്റപത്രം നല്‍കിയത്. 2016 ലാണ് ഷുക്കൂര്‍ വധക്കേസ് സി.ബി.ഐക്ക് വിട്ടത്. കൊലപാതകം നടന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ഷുക്കൂറിനെ പിടികൂടിയ വിവരം അറിഞ്ഞിട്ടും കൊലപാതകം തടയുന്നതിന് ശ്രമിച്ചില്ല എന്നതായിരുന്നു പി ജയരാജന് മേല്‍ ആദ്യം ചുമത്തിയിരുന്ന കുറ്റം. എന്നാല്‍ സി.ബി.ഐയുടെ വിശദമായ അന്വേഷണത്തിന് ശേഷമാണിപ്പോള്‍ കൊലക്കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

302, 120 ബി എന്നീ വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റങ്ങള്‍ പി.ജയരാജനെതിരെ ചുമത്തിയാണ് തലശ്ശേരി സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.2012 ഫിബ്രുവരി 20നാണ് ഷുക്കൂർ കൊല്ലപ്പെടുന്നത്. കേസിന്റെ ആദ്യ ഘട്ടത്തില്‍ 118 വകുപ്പ് പ്രകാരം ഷുക്കൂറിനെ പാര്‍ട്ടിക്കാര്‍ പിടികൂടിയ വിവരം അറിഞ്ഞിട്ടും കൊലപാതകം നടത്തുന്നത് തടയാന്‍ ശ്രമിച്ചില്ല എന്ന കുറ്റമായിരുന്നു പി.ജയരാജനെതിരെ കേരള പൊലീസ് ചുമത്തിയിരുന്നത്. ഷുക്കൂറിന്റെ മാതാവിന്റെ ഹർജിയെ തുടർന്നാണ് ഷുക്കൂർ വധകേസ്സിൽ സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.

2016 ലാണ് ഷുക്കൂര്‍ വധക്കേസ് സിബിഐക്ക് വിട്ടത്.  സിബിഐ നടത്തിയ തുടരന്വേഷണത്തൊടുവിലാണ് ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം നല്‍കിയത്.   കൊലപാതകം നടന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരില്‍ നിന്നും സിബിഐ മൊഴി എടുത്തിരുന്നു.

ടി വി രാജേഷ് എംഎൽഎയ്ക്കതിരെ ഗൂഢാലോചന കുറ്റത്തിനാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പി.ജയരാജനെതിരെ ഗൂഡാലോചന കുറ്റവും ഉണ്ട്. ഇരുവരും
ആശുപത്രിയില്‍ വച്ച് ഗൂഢാലോചന നടത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍
പി.ജയരാജനും ടി.വി രാജേഷും സഞ്ചരിച്ച കാറിന് നേരെ ആക്രമണം ഉണ്ടാവുകയും. അതിന് പിന്നാലെ തളിപ്പറമ്പിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷവും അരങ്ങേറി.

അതിനിടയിലാണ് എംഎസ്എഫ് പ്രവര്‍ത്തകനായ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. ഷുക്കൂറിനെ സി പി എം പ്രവർത്തകർ പിടികൂടി ഫോട്ടോ എടുത്ത് മൊബൈലില്‍ കൂടി അയച്ച് നല്‍കി ആക്രമിച്ച സംഘത്തിലുണ്ടായിരുന്നു എന്ന് ഉറപ്പാക്കി കൊലനടത്തി എന്നാണ് കേസ്.ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ  കുറ്റപത്രം വന്നതോടെ സിപിഎം പ്രതിരോധത്തിലാകും