യു.എ.ഇയിലേക്കുള്ള ആറു മാസത്തെ സന്ദര്‍ശന വിസയ്ക്ക് ഇനി ഇന്ത്യയിലും അപേക്ഷിക്കാം ; വിസ കഴിഞ്ഞാല്‍ പുതിയ ജോലിയിലേക്ക് മാറാം, പുതുക്കാം

Jaihind News Bureau
Wednesday, July 17, 2019

ദുബായ് : യു.എ.ഇയിലേക്കുള്ള ആറു മാസത്തെ സന്ദര്‍ശന വിസയ്ക്കുള്ള അപേക്ഷ ഇനി ഇന്ത്യ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും സ്വീകരിക്കും. ഇപ്രകാരം ആറു മാസം കഴിഞ്ഞാല്‍ പുതിയ ജോലിയിലേക്ക് വിസ മാറാനും ഇതേ വിസ പുതുക്കാനും സാധിക്കും.

ഇതിനായി യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഇ-ചാനല്‍ സംവിധാനം വഴിയാണ് വിസയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇതുസംബന്ധിച്ച ഉത്തരവ് പ്രാബല്യത്തിലായതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റീസന്‍ഷിപ്പ് അധികൃതര്‍ അറിയിച്ചു. ഇപ്രകാരം, ആറ് മാസത്തെ ഈ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസ, എല്ലാ വിഭാഗത്തിലുമുള്ള നിക്ഷേപകര്‍, സംരംഭകര്‍, പ്രഗത്ഭരായ പ്രഫഷണലുകള്‍, ദീര്‍ഘകാല താമസ വിസകളില്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഇതിനായി അപേക്ഷിക്കാം.