അനുര മത്തായി ഐ.ഒ.സി (ഇവന്‍റ്‌സ്) ഗ്‌ളോബല്‍ കണ്‍വീനര്‍

Jaihind News Bureau
Thursday, December 12, 2019

 

ദുബായ് : ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിക്ക്  എ.ഐ.സി.സി) കീഴിലെ പ്രവാസി കൂട്ടായ്മയായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്‍റെ ( ഐ.ഒ.സി ) ഇവന്‍റ്‌സ് വിഭാഗം ഗ്‌ളോബല്‍ കോഓര്‍ഡിനേറ്ററായി യു.എ.ഇ കേന്ദ്രമായ മലയാളി അനുര മത്തായിയെ നാമനിര്‍ദേശം ചെയ്തു. ഐ.ഒ.സി ചെയര്‍മാന്‍ ഡോക്ടര്‍ സാം പിത്രോദ വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഐ.ഒ.സിക്ക് കീഴില്‍ വിവിധ ലോകരാജ്യങ്ങളില്‍ ഇവന്‍റ്സുകള്‍ സംഘടിപ്പിക്കുന്നതിന്‍റെ പൂര്‍ണ ചുമതല ഇനി ഈ യുവ മലയാളിക്ക് കൂടിയാണ്.

2019 ജനുവരിയില്‍ രാഹുല്‍ ഗാന്ധിയുടെ യു.എ.ഇയിലെ ചരിത്ര സന്ദര്‍ശനത്തിന്‍റെ സംഘാടക മികവില്‍ അനുര കഴിവ് പ്രകടിപ്പിച്ചിരുന്നു. എറണാകുളം ജില്ലയിലെ കോതമംഗലം സ്വദേശിയായ ഇദേഹം ദുബായിലെ ഒരു പ്രമുഖ കമ്പനിയില്‍ ഫിനാന്‍സ് ഡയറക്ടറായി ജോലി ചെയ്തു വരുകയാണ്. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ രണ്ടുവട്ടം ചെയര്‍മാന്‍ പദവി അലങ്കരിച്ച ഇദേഹം കെ.എസ്.യു നേതാവ് കൂടിയായിരുന്നു.