രാഹുല്‍ ഗാന്ധിയുടെ യു.എ.ഇ സന്ദര്‍ശനം: ഔദ്യോഗിക വെബ്‌സൈറ്റ് WWW.RGINUAE.COM പ്രവര്‍ത്തനം തുടങ്ങി

B.S. Shiju
Saturday, January 5, 2019

ദുബായ് എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യുഎഇ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള ഔദ്യോഗിക വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. WWW.RGINUAE.COM എന്നതാണ് വെബ്‌സൈറ്റ് വിലാസം. എ ഐ സി സിയ്ക്ക് കീഴിലുള്ള , ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ( ഐ ഒ സി ) ചെയര്‍മാന്‍ ഡോ. സാം പിത്രോഡ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. അമേരിക്കയില്‍ നിന്ന് തത്സമയം വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ഉദ്ഘാടനം.

എ ഐ സി സി സെക്രട്ടറിമാരായ ഹിമാന്‍ഷു വ്യാസ്, മധു യാസ്‌കി, കര്‍ണ്ണാടക എന്‍ ആര്‍ ഐ ഫോറം ഡെപ്യൂട്ടി ചെയര്‍മാന്‍ ഡോ. ആരതി കൃഷ്ണ, ഇന്‍കാസ് യുഎഇ പ്രസിഡണ്ട് മഹാദേവന്‍ വാഴശേരിയില്‍, എം ജി പുഷ്പന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഇതോടനുബന്ധിച്ച് ദുബായില്‍ സംഘാടക സമിതി ഓഫീസും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. ജനുവരി 11 , 12 തിയതികളിലാണ് രാഹുല്‍ ഗാന്ധിയുടെ യുഎഇ സന്ദര്‍ശനം.