പത്തനംതിട്ടയിലെ ഇരട്ട വോട്ടും കള്ളവോട്ടും : ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ആന്‍റോ ആന്‍റണി

പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി പ്രവർത്തിച്ച ഉദ്യോഗസ്ഥൻമാരുടെ സഹായത്താൽ യുഡിഎഫ് വോട്ടർമാരുടെ പേരുകൾ വെട്ടിമാറ്റി. ചില ബൂത്തുകളിൽ നടന്ന ഇരട്ട വോട്ടിനെയും കള്ളവോട്ടിനെയും കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആന്‍റോ ആന്‍റണി പറഞ്ഞു.

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ നിരവധി ബൂത്തുകളിൽ ഒരേ പേരിലും അഡ്രസ്സിലുമുള്ള നിരവധി വോട്ടർമാരുടെ ഇരട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന്. ജില്ലാ കളക്ടർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായില്ല, വ്യാപകമായി കള്ളവോട്ട് നടന്ന തിരുവല്ല മുനിസിപ്പാലിറ്റിയിലെ ചുമത്ര ഗവണ്മെന്‍റ് എല്‍പി സ്‌കുളിലെ ബൂത്തിലെ സിസിടി വി ദൃശ്യങ്ങൾക്ക് വേണ്ടി ഇലക്ഷൻ കമ്മീഷനും വരണാധികാരിക്കും അപേക്ഷ നൽകിയെങ്കിലും ഇക്കാര്യത്തിലും തീരുമാനമായില്ല. ലഭിച്ച ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വോട്ടർമാരുടെ പിൻഭാഗത്തു നിന്നും എടുത്ത ദൃശ്യങ്ങളാണ് ലഭിച്ചത്.

സംസ്ഥാന സർക്കാർ ഇലക്ഷൻ കമ്മീഷന്‍റെ സഹായത്തോടെ ആസൂത്രിതമായി 20 പാർലമെന്‍റ് മണ്ഡലത്തിലും യുഡിഎഫ് വോട്ടർമാരുടെ പേരുകൾ വെട്ടിമാറ്റിയിരിക്കുകയാണ്. ഇരട്ട വോട്ടുകൾ കടന്നുകൂടിയതിനെ കുറിച്ചും, കള്ളവോട്ടിനെ കുറിച്ചും ജൂഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആന്‍റോ ആന്‍റണി പറഞ്ഞു.

UDFAnto Antonypathanamthitta
Comments (0)
Add Comment