സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ; കണ്ണൂർ അയ്യന്‍കുന്നില്‍ കർഷകന്‍ ജീവനൊടുക്കി

Jaihind Webdesk
Thursday, November 16, 2023

 

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. കണ്ണൂർ അയ്യൻകുന്നില്‍ കർഷകൻ ആത്മഹത്യ ചെയ്തു. അയ്യൻ കുന്ന് മുടിക്കയത്തെ സുബ്രഹ്മണ്യനാണ് ആത്മഹത്യ ചെയ്തത്. ജീവിക്കാൻ മാർഗം ഇല്ലാത്തതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു.

രണ്ടര ഏക്കർ വരുന്ന കൃഷിസ്ഥലത്ത് വന്യമൃഗശല്യം കാരണം കൃഷി ഇറക്കാൻ കഴിഞ്ഞിരുന്നില്ല. വന്യമൃഗശല്യം കാരണം കൃഷിസ്ഥലവും വീടും ഉപേക്ഷിച്ച് വാടക വീട്ടിലേക്ക് താമസം മാറേണ്ടി വന്നിരുന്നു. ഇതിൽ മനപ്രയാസം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.