അമിത്ഷായെ താഴെയിറക്കിയില്ല; സമ്മേളനം റദ്ദാക്കി ദില്ലിക്ക് മടങ്ങി

Wednesday, January 23, 2019

ബംഗാളില്‍ മമതാ ബാനര്‍ജി – അമിത് ഷാ യുദ്ധം അവസാനിക്കുന്നില്ല. ഹെലികോപ്റ്റര്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് അമിത് ഷാ പങ്കെടുക്കേണ്ടിയിരുന്ന ഝാര്‍ഗ്രാമിലെ സമ്മേളനം റദ്ദാക്കി മടങ്ങി. എന്നാല്‍ ആരോഗ്യകാരണങ്ങളാലാണ് അമിത് ഷായ്ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാനാകാത്തത് എന്നാണ് ബി.ജെ.പിയുടെ വിശദീകരണം. അദ്ദേഹത്തിന് പനി കൂടുതലാണെന്നും അതിനാല്‍ തിരികെ ദില്ലിക്ക് മടങ്ങുകയാണെന്നുമാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് അറിയിച്ചത്. എന്നാല്‍ അമിത് ഷായുടെ ഹെലികോപ്റ്റര്‍ മാല്‍ഡയില്‍ ഇറങ്ങുന്നതിന് അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് സി.പി.എം നേതാവിന്റെ സ്വകാര്യഭൂമിയിലായിരുന്നു അമിത്ഷായ്ക്ക് ഹെലികോപ്റ്റര്‍ ഇറക്കാനായത്. നേരത്തെ അമിത് ഷാ ബംഗാളില്‍ നടത്താനിരുന്ന രഥയാത്ര ബംഗാള്‍ സര്‍ക്കാര്‍ വിലക്കിയിരുന്നു.