പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസ് : തെളിവില്ല; എല്ലാ പ്രതികളെയും വെറുതെ വിട്ടു

പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിൽ പ്രതികളെ എല്ലാം വെറുതെ വിട്ട് കോടതി വിധി. ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. വി.എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം ലതീഷ് ഉള്‍പ്പടെ സിപിഎമ്മിന്‍റെ അഞ്ചു പ്രാദേശിക നേതാക്കളായിരുന്നു പ്രതികള്‍. 2013 ഒക്ടോബർ 31നു പുലർച്ചെയാണ് ആലപ്പുഴ കണ്ണാർകാട്ടുള്ള പി.കൃഷ്ണപിള്ള സ്മാരകം ആക്രമിക്കപ്പെട്ടത്. കൃഷ്ണപിള്ള താമസിച്ച ചെല്ലിക്കണ്ടത്ത് വീടിന് തീയിടുകയും പ്രതിമ അടിച്ച് തകർക്കുകയും ചെയ്തു. സംഭവം നടന്ന് ഏഴ് വർഷം തികയുമ്പോഴാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധി എത്തുന്നത്. പ്രതികൾക്കെതിരെ തെളിവുകളില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഇവരെ വെറുതെ വിട്ടത്.

കെട്ടിച്ചമച്ച് ഉണ്ടാക്കിയ സാക്ഷികളും തെളിവുകളും ആണ് കേസിൽ ഉണ്ടായിരുന്നതെന്നും കോടതിയിൽ നിന്ന് നീതി കിട്ടിയതിൽ സന്തോഷം ഉണ്ടെന്നും പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നവര്‍ പ്രതികരിച്ചു.

Comments (0)
Add Comment