ശുദ്ധവായുവില്ലാതെ പൊറുതി മുട്ടി രാജ്യ തലസ്ഥാനം

Tuesday, November 6, 2018

ശുദ്ധവായുവില്ലാതെ രാജ്യ തലസ്ഥാനം പൊറുതി മുട്ടുന്നു. തണുപ്പ് കാലം എത്തിയതോടെ ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം രൂക്ഷമായി. അന്തരീക്ഷ മലിനീകരണത്തിൽ ബിജെപി-ആംആദ്മി സർക്കാരുകൾ കൃത്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

ദീപാവലിക്കുശേഷം വായു മലിനീകരണത്തിന്‍റെ തോത് വര്‍ധിച്ചിരിക്കുകയാണെന്നും ഇത് അപകടകരമായ രീതിയിലേക്ക് ഉയര്‍ന്നിട്ടുണ്ടെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. മൂടല്‍മഞ്ഞ് കണക്കിന് അന്തരീക്ഷത്തില്‍ വിഷവാതകം കെട്ടിക്കിടക്കുകയാണ്. അന്തരീക്ഷമലിനീകരണം ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ടെന്നും ഇത് ലോകാരോഗ്യ സംഘടന വിഭാവനം ചെയ്യുന്ന പരിധിയേക്കാള്‍ ഏറെയാണെന്നും കോണ്‍ഗ്രസ് മുന്നറിയിപ്പു നല്‍കുന്നു.